deen
ഡീൻ കുര്യാക്കോസ് ഉടുമ്പൻചോലയിലെ പ്രചരണത്തിൽ

ഉടുമ്പൻചോല: പിണറായി വിജയൻ സർക്കാരിനെതിരായ വികാരം ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി പ്രതിഫലിക്കുമെന്ന് യു.ഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു. . ഉടുമ്പൻചോല മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടുമ്പൻചോല മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ഡീൻ കുര്യാക്കോസ് എടുത്തുപറഞ്ഞു. നെടുങ്കണ്ടം മുതൽ റിവർ വാലി വരെയുള്ള റോഡ് നിർമ്മാണം അവസാന ഘട്ടത്തിൽ എത്തി. മുണ്ടിയെരുമ കുരിശുമല റോഡ്, പ്രകാശ്ഗ്രാം കട്ടക്കാനം റോഡ്, പള്ളിക്കുന്ന് ചേരിയാർ റോഡ് എന്നിവയാണ് മണ്ഡലത്തിൽ അനുവദിച്ച മറ്റു റോഡ് പദ്ധതികൾ. കൂടാതെ നെടുങ്കണ്ടത്ത് സത്ഭാവന സൃമൃതി മണ്ഡപ നിർമ്മാണം, രാജാക്കാട് പൊതുജന ആരോഗ്യ കേന്ദ്രത്തിൽ വനിത വാർഡ് നിർമ്മാണം, രാജകുമാരിയിൽ 30 ബെഡ് ഉള്ള ആശുപത്രി, ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി 719.86 കോടി രൂപയുടെ പദ്ധതികൾ എന്നിവ നടപ്പിലാക്കി വരുന്നു. കൂടാതെ എംപി ഫണ്ടിൽ നിന്നും വിവിധ പദ്ധതികൾക്കായി 2.77 കോടി രൂപയും ഉടുമ്പൻചോല മണ്ഡലത്തിൽ അനുവദിച്ചതായും ഡീൻ കുര്യാക്കോസ് പറഞ്ഞു.