sangeetha
എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ കോതമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി. മദ്ധ്യമേഖല പ്രസിഡന്റ് എൻ. ഹരി ഉദ്ഘാടനം ചെയ്യുന്നു

വണ്ടിപ്പെരിയാർ: എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ.സംഗീതാ വിശ്വനാഥിന്റെ പീരുമേട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ വണ്ടിപ്പെരിയാറ്റിൽ നടന്നു. ജില്ലാ ഉപാദ്ധ്യക്ഷൻ സി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി ഇടപെടുമെന്നും ടൂറിസം വികസനത്തിന് മുൻഗണന നൽകുമെന്നും സ്ഥാനാർത്ഥി സംഗീതാ വിശ്വനാഥൻ പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് കെ.കുമാർ, ജില്ലാ സെക്രട്ടറി ഏ .വി മുരളി ,സംസ്ഥാന കൗൺസിൽ അംഗം ജി.കൃഷ്ണൻകുട്ടി ,ഷാജി നെല്ലിപ്പറമ്പിൽ, വി.സി.വർഗ്ഗീസ്, അംബി യിൽ മുരുകൻ, അഡ്വ.സ്റ്റീഫൻ ഐസക്, കെ. ഡി. അനീഷ്, പ്രിയ റെജി എന്നിവർ സംസാരിച്ചു.

എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥന്റെ കോതമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി. മദ്ധ്യമേഖല പ്രസിഡന്റ് എൻ. ഹരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. സംസ്ഥാന കമ്മറ്റി അംഗം പി.പി. സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി. നടരാജൻ, ബി.ഡി.ജെ.എസ്. സംസ്ഥാന സെക്രട്ടറി അജി നാരായണൻഎന്നിവർ സംസാരിച്ചു.