baby
എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജിന്റെ ആനച്ചാലിൽ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയിൽ സിപി എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു.

നെടുങ്കണ്ടം: കപട വാഗ്ദാനങ്ങൾ നൽകിയ ബി ജെ പി സർക്കാരിനെതിരെയും പാർലമെന്റിൽ നിശബ്ദരായ വർക്കെതിരെയും വോട്ടർമാർ നിലപാട് സ്വീകരിക്കണമെന്ന് സി.പി. എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. അധികാരത്തിലെത്തിയാൽ കള്ളപ്പണം പിടിച്ച് 15 ലക്ഷം ഓരോരുത്തരുടയും അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും കാർഷിക ഉത്പന്ന വില ഉയർത്തുമെന്നും കപട വാഗ്ദാനങ്ങൾ നൽകി.
ജനങ്ങളടേയും നാടിന്റെയും ജീവത്തായ പ്രശ്നങ്ങളിൽ പാർലമെന്റിൽ ശബ്ദിക്കാത്തവരാണ് 18 യു ഡി എഫ് എംപിമാർ ഇതിനെതിരെ വിധിയെഴുതണം. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ പ്രചാരണാർഥം ആനച്ചാൽ, നെടുങ്കണ്ടം, കുമളി എന്നിവിടങ്ങളിലെ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും ഫെഡറലിസത്തേയും ഇല്ലാതാക്കുന്ന മോദി ഭരണത്തെ ചെറുക്കാൻ ഇടതു പക്ഷത്തിനല്ലാതെ കോൺഗ്രസിനാവില്ല. ആനച്ചാലിൽനടന്ന യോഗത്തിൽ കെ.എം. ഷാജി അദ്ധ്യക്ഷനായി. കെ.വി. ശശി സ്വാഗതവും മനു നന്ദിയും പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാർ സംസാരിച്ചു. നേതാക്കളായ സി.വി. വർഗീസ്, ചാണ്ടി പി. അലക്സാണ്ടർ, ടി.പി. വർഗീസ്, കോയ അമ്പാട്ട്, ആമ്പൽ ജോർജ്, കെ.എൻ. റോയി, സി.എം. അസീസ്, ബിജോ കല്ലാർ, ടി.കെ. ഷാജി എന്നിവർ പങ്കെടുത്തു.