ഇടുക്കി : രാജ്യത്തിന്റെ ഭരണഘടനാ സംരക്ഷിക്കാൻ കോൺഗ്രസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തണമെന്ന് എ.ഐ.സി.സി അംഗം ഇ.എം അഗസ്തി. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പര്യടനം രാവിലെ ആനവിലാസം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിയുന്നു അദ്ദേഹം. കെ.ഡി മുരളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി സി സെക്രട്ടറിമാരായ എം.എൻ ഗോപി, തോമസ് രാജൻ, മുൻ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി ഭാരവാഹികളായ ബിജോ മാണി ഷാജി പൈനാടം, അഡ്വ. സിറിയക് തോമസ്, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട്, ബോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട്, ബിജു പോൾ എന്നിവർ സംസാരിച്ചു.