പടി. കോടിക്കുളം: ചന്ദ്രപ്പിള്ളിൽ ദേവീക്ഷേത്ര ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി രാജേഷ് നമ്പൂതിരി വടക്കേടത്തുമന തൃക്കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് കലവറ നിറയ്ക്കൽ നടന്നു. ഉത്സവം വ്യാഴാഴ്ച്ച ആറാട്ടോടുകൂടി സമാപിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ടി. വി. സുരേഷ്ബാബു, സെക്രട്ടറി ടി. ജി. ബിജു, കൺവീനർ കെ. എസ്. വിജയൻ, ദേവസ്വംമാനേജർ കെ. ആർ. ശിവരാമൻ നായർ എന്നിവർ പറഞ്ഞു.