പടി. കോടിക്കുളം : തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ചൊവ്വാഴ്ച്ച നടക്കും. ക്ഷേത്രം തന്ത്രി എൻ.ജി സത്യപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി കെ.എൻ രാമചന്ദ്രൻ ശാന്തികളും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
9 ന് രാവിലെ 5 ന് നിർമ്മാല്യം, അഭിഷേകം, 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹവനം, 6.10 ന് വിശേഷാൽ പ്രതിഷ്ഠാ സമയപൂജ, 10.30 ന് കലശപൂജകൾ, 11.30 ന് കലശാഭിഷേകങ്ങൾ, 12.15 ന് മദ്ധ്യാഹ്നപൂജ, 12.30 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന