pic2
രാജകുമാരിയിലെത്തിയ എൽ ഡി എഫ് സ്ഥാനാർഥി അഡ്വ ജോയ്സ് ജോർജിനെ സ്വീകരിക്കുന്നു

നെടുങ്കണ്ടം: മലയോര മേഖലയുടെ ഏലമല പ്രദേശത്ത് സ്വതന്ത്രവും സുതാര്യവുമായി ജീവിതം ഉറപ്പു വരുത്തുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു. രാജകുമാരി, സേനാപതി, ശാന്തൻപാറ, ഉടുമ്പൻചോല പഞ്ചായത്തുകളിൽ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലമുറകളായി ജനങ്ങള് കൃഷി ചെയ്തും ജീവിച്ചും വരുന്ന സി.എച്ച്.ആർ ഭൂമിയിൽ ജനജീവിതത്തിന് ആശങ്കകളില്ലാതെ മന്നോട്ട് പോകാൻ അവസരം ഒരുക്കും.സിഎച്ച്ആറിനെ വനമാക്കാനുള്ള ആസൂത്രിത നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും . രാവിലെ 7.30 ന് പുതുകിൽ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. പര്യടന പരിപാടി എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. 4 പഞ്ചായത്തുകളിലെ സ്വീകരണത്തിന്‌ശേഷം വൈകിട്ട് വൻജനാവലിയുടെ സാന്നിധ്യത്തിൽ പാറത്തോട്ടിൽ പര്യടനം അവസാനിച്ചു. സമാപന സമ്മേളനം കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ ഉദ്ഘാടനം ചെയ്തു.

ജോയ്സ് ജോർജ്ജ് ഇന്ന് ഇടുക്കി അസംബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7.30 ന് പര്യടന പരിപാടിയുടെ ഉദ്ഘാടനം എൻസിപി (എസ്) സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.