കട്ടപ്പന: എൻ.ഡി.എ സ്ഥാനാർത്ഥി സംഗീതാ വിശ്വനാഥൻ ഇന്നലെ കട്ടപ്പന, ഇരട്ടയാർ മേഖലകളിൽ സന്ദർശനം നടത്തി. തുളസിപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പരിപാടികൾ ആരംഭിച്ചത്. സ്‌നേഹഗിരി മിഷനറി സിസ്റ്റേഴ്‌സ് നടത്തുന്ന വൃദ്ധമന്ദിരമായ ഇരട്ടയാർ അൽഫോൻസാർ ഭവനിൽ സന്ദർശനം നടത്തി. വലിയതോവാള ക്രിസ്തുരാജ് ദേവാലയം, തിരുഹൃദയ മഠം, നാലുമുക്ക് ഹോളി ഫാമിലി പള്ളി, എസ്.എൻ.ഡി.പി യോഗം തുളസിപ്പാറ ശാഖ, എസ്.എൻ.ഡി.പി യോഗം ശാന്തിഗ്രാം ശാഖ ഓഫീസ്, കേരള വിശ്വകർമ്മസഭ ഇരട്ടയാർ ശാഖ ഓഫീസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.