tins

അടിമാലി: 2 ഗ്രാം മെത്താംഫിറ്റാമിനും 5 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. രാജകുമാരി കുളപ്പറച്ചാൽ വെട്ടിക്കപ്പിള്ളിൽ വീട്ടിൽ റ്റിൻസ് സേവ്യറിനെ (29) തിരെയാണ് കേസെടുത്തത്.

നാർകോട്ടിക് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർകെ. രാജേന്ദ്രന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. അടിമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.അസി.എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അഷറഫ് കെ. എം,
സിവിൽ എക്‌സ്സൈസ് ഓഫീസർ സുരേഷ് കെ.എം, പ്രശാന്ത് .വി, യദുവംശരാജ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ സിമി ഗോപി ഡ്രൈവർ നിതിൻ ജോണി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.