രാജാക്കാട് :തകിടിയേൽ വെഡിംഗ് കളക്ഷൻസിന്റെ മൂന്നാമത് ഷോറുമിന്റെ ഉദ്ഘാടനം രാജാക്കാട്ട് നടത്തി. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഷോറും ഉദ്ഘാടനം നിർവഹിച്ചു.എസ് എൻ ഡി പി രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മൂന്ന് നിലകളിലായി ഒരുക്കിയിരിക്കുന്ന ജെൻസ് ലേഡീസ് കളക്ഷനുകളുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ,ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ മർച്ചന്റ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് വി. കെ മാത്യു എന്നിവർ ചേർന്ന് നിർവ്വഹിച്ചു മർച്ചന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ്
ജനറൽ സെക്രട്ടറി കെ പി ഹസൻ ആദ്യവില്പന
രാജാക്കാട് യൂണിറ്റ് പ്രസിഡന്റ് വി എസ് ബിജുവിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ഡയാലിസിസ് കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷ മോഹൻകുമാറും ,നറുക്കെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞും നിർധന വിദ്യാർത്ഥികൾക്കുള്ള മൊബൈൽഫോൺ വിതരണ ഉദ്ഘാടനം സജിമോൻ ജോസഫും നിർവ്വഹിച്ചു.എസ് എൻ ഡി പി രാജാക്കാട് യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ്‌കുമാർ,വ്യാപാരി സഹകരണ സംഘം സെക്രട്ടറി ഗീത ഷിജു,വീണ അനൂപ്,അഡ്വ എസ് ലാലിറ്റ്,സംഗീത കലേഷ്,റ്റി.ജി കലേഷ് കുമാർ,വി.എസ് ലാൽ,വി.സി ജോൺസൺ,ബെന്നി പാലക്കാട്ട്,ഷാജി വയലിൽ,ജോഷി കന്യാക്കുഴി,പി.എസ് സനൽ,സി.കെ വിജയൻ എന്നിവർ പങ്കെടുത്തു.