തൊടുപുഴ: നൃത്ത വൈവിദ്ധ്യങ്ങൾ നാലാം നാളിലെ ഉത്സവത്തിന് മികവേകി. തൊടുപുഴ ശ്രീകൃഷ്സ്വാമി ക്ഷേത്രത്തിലെ തിരുവരങ്ങിനെ ഇന്നലെ ലാസ്യഭാവങ്ങൾ ചേർന്ന് കൂടുതൽ ആകർഷകമാക്കുകയായിരുന്നു. കാഴ്ച്ചണ്ട്രീണലി ദർശിക്കാനും കണ്ണനെ കണ്ടുവണങ്ങാനും ഭക്തരുടെ വലിയ നിരതന്ന രാവിലെതന്നെ ദൃശ്യമായിരുന്നു. , പഞ്ചാരിമേളം, ചാക്യാർകൂത്ത്,കുച്ചിപ്പുടി, ഭക്തിപ്രഭാഷണം, നൃത്തനൃത്യങ്ങൾ, തിരുവാതിര,ഭക്തിഗാനമേള എന്നിവയാണ് ഇന്നലെ അരങ്ങേറിയത്. ഇന്ന്
രാവിലെ ഒമ്പത് മുതൽ 12 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പ്രസാദഊട്ട്, വൈകിട്ട് കാഴ്ചശ്രീബലി, ദീപാരാധന, വിളക്കിനെഴുന്നള്ളിപ്പ്, മോഹിനിയാട്ടം, പാലാ നന്ദകുമാർ അവതരിപ്പിക്കുന്ന ഹരികഥ 'അയോദ്ധ്യയിലെ സൂര്യൻ', ഒമ്പത് മുതൽ 12 വരെ മേജർ സെറ്റ് കഥകളി.