ചെറുതോണി: ഒൻമതാംക്ളാസ് വി​ദ്യാർത്ഥി​നി​ കുഴഞ്ഞ് വീണ് മരി​ച്ചു. തോപ്രാംകുടി​ സ്​കൂൾസിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി(14) യാണ് കുഴഞ്ഞുവീണ് മരിച്ചത്. തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്​കൂൾ 9​ാം ക്ലാസ് വിദ്യാർത്ഥി​നിയാണ്. ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം പാത്രം കഴുകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌​മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ സംസ്​കരിക്കും. മാതാവ്: രജിമോൾ. സഹോദരങ്ങൾ: വിഷ്ണുപ്രസാദ്, ശിവപ്രസാദ്.