തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവം അഞ്ചുദിവസം പിന്നിടുമ്പോൾ അഭൂതപൂർവമായ ഭക്തജനതിരക്കാണ് ക്ഷേത്രനഗരിയിൽ. ഭഗവാന്റെ ഒരു നേരത്തെ പ്രസാദം കഴിക്കാൻ ഉച്ചയ്ക്കും രാത്രിയിലും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേരുന്നത്. അന്നദാനത്തിൽ പങ്കെടുത്തു ഭഗവാനെ തൊഴുത് ഭക്തിപൂർവം അവർ മടങ്ങുന്നു. ഉത്സവം ഭംഗിയായി
നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ക്ഷേത്രഭാരവാഹികളും ഉത്സവ കമ്മിറ്റിയും ക്രമീകരിച്ചിട്ടുണ്ട്. ആറാം ദിവസമായ ഇന്ന് രാവിലെ മൂന്നിന് പള്ളിയുണർത്തൽ, നാലിന് നടതുറക്കൽ, 4.30ന് ഉഷനിവേദ്യം, അഭിഷേകം, 6.15ന് എതൃത്തപൂജ, എതൃത്തശീവേലി, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 7.30ന് പന്തീരടിപൂജ. 8.30ന് യോഗീശ്വര പൂജ (തിടപ്പള്ളിയിൽ), ഒമ്പത് മുതൽ 12.30 വരെ ശ്രീഭൂതലി എഴുന്നള്ളിപ്പ്, 10.30 മുതൽ 12.30 വരെ മേള പ്രമാണം വട്ടേക്കാട്ട് പങ്കജാക്ഷൻ നേതൃത്വം നൽകുന്ന പഞ്ചാരിമേളം, 12.45ന് ഉച്ചപൂജ, ഒന്നിന് പ്രസാദഊട്ട്, രണ്ടിന് പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, വൈകിട്ട് നാലിന് നടതുറക്കൽ, 4.30 മുതൽ 6.30 വരെ കാഴ്ചശ്രീലി, 6.30ന് ദീപാരാധന, ശേഷം പ്രസാദഊട്ട്, 7.15 മുതൽ 8.45വരെ അത്താഴപൂജ, അത്താഴശീവേലി, ശ്രീഭൂതലി, ഒമ്പതിന് വിളക്കിനെഴുന്നള്ളിപ്പ്, വിളക്കാചാരങ്ങൾ, അരങ്ങിൽ 6.45 മുതൽ 7.45 വരെ നൃത്തനൃത്യങ്ങൾ, ഭക്തിഗാനമേള, ഒമ്പത് മുതൽ 12 വരെ മേജർസെറ്റ് കഥകളി: പൂതനാമോക്ഷം,
അംബരീഷ ചരിതം.