
ഉപ്പുതോട് : എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വനിതാസംഘം പ്രസിഡന്റും, കൊന്നത്തടി ഗവ. യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപികയുമായ എടാട്ട് തറയിൽ വത്സമ്മ രാജു (വത്സമ്മ ടീച്ചർ- 73) നിര്യാതയായി. ദീർഘകാലം എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയൻ വനിതാസംഘം പ്രസിഡന്റായിരുന്നു. അസുഖബാധിതയായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു. പൊതുപ്രവർത്തകയെന്ന നിലയിലും അദ്ധ്യാപികയെന്ന നിലയിലും ജനങ്ങൾക്കിടയിൽ സ്വീകാര്യയായിരുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് എന്നിവർ അനുശോചിച്ചു. ഭർത്താവ് : രാജു. മക്കൾ : ലിൻരാജ്, ലിൻസാരാജ്. മരുമകൻ : സിഞ്ചു ലിൻരാജ്, അജീഷ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഉപ്പുതോട്ടിലുള്ള വീട്ടുവളപ്പിൽ.