തൊടുപുഴ: ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ബേബി ജോർജിന്റെ അധ്യക്ഷതയിൽ കൂടി. യോഗത്തിൽ ജില്ലയിലെ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്ത തൊടുപുഴയ്ക്ക് വേണ്ടി മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനെ സംസ്ഥാന വൈസ് പ്രസിഡന്റ് എബ്രഹാം കുര്യാക്കോസ് പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലയിലെ മികച്ച കയറ്റുമതി യൂണിറ്റിനുള്ള അവാർഡ് സിഗ്നെച്ചർ ഫോമ്സ് ഉടമ സ്കറിയയും മികച്ച ചെറുകിട യൂണിറ്റിനുള്ള അവാർഡ് തരണിയിൽ ഓയിൽ മിൽസ് ഉടമ റ്റി. സി.രാജു തരണിയിലിനും നൽകി.
ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജരായി ചാർജെടുത്ത ലിസ്സിയമ്മ സാമുവലിനെആ ദരിച്ചു.
ജില്ലയിൽ വ്യവസായിക രംഗത്തെ മുരടിപ്പ് മാറ്റുന്നതിനും വരും വർഷങ്ങളിൽ ജില്ലയെ കേരളത്തിലെ മികച്ച ജില്ലയായി ഉയർത്തുമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസ്സിയമ്മ സാമുവൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കൂടാതെ വ്യവസായികൾ നേരിടുന്ന ഏതൊക്കെ പ്രശ്നങ്ങൾ ഉണ്ടോ അതിനെയെല്ലാം പരിഹാരം കാണുന്നതിനുംഎല്ലാവിധ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകി.
യോഗത്തിൽ സെൻട്രൽ സോൺ സെക്രട്ടറി ജയകൃഷ്ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി റെജി വർഗീസ് നന്ദിയും പറഞ്ഞു.