 
തൊടുപുഴ: നഗരസഭ 33-ാം നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന 140-ാം നമ്പർ ഇടപ്പാട്ട് പീടിക അംഗൻവാടിക്ക് കരിക്കാമറ്റത്തിൽ കുടുംബം സൗജന്യമായി വിട്ടു നൽകിയ3 സെന്റ് സ്ഥലത്തിന്റെ ആധാരംകൈമാറി. കുടുംബാങ്കണത്തിൽ വാർഡ് കൗൺസിലർ നീനു പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, കുടുംബാംഗം കെ.പി. രാമൻനായരുടെ ഭാര്യ സാവിത്രിക്കുട്ടിയമ്മ, മകൻ പ്രശാന്ത് എന്നിവരിൽ നിന്നും ആധാരം ഏറ്റുവാങ്ങി.മുനിസിപ്പൽ കൗൺസിലർമാർ, മുൻ മുനിസിപ്പൽ ചെയർമാൻ, അംഗൻവാടി ടീച്ചർമാർ, കുട്ടികൾ, പ്രദേശവാസിൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.