തൊടുപുഴ: കരിമണ്ണൂർ സീനിയർ സിറ്റിസൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ നീന്തൽ, ഫുട്‌ബോൾ, സ്‌പോക്കൺ ഇംഗ്ലീഷ് അവധിക്കാല പരിശീലന പരിപാടികൾ ഇന്നുമുതൽ ആരംഭിക്കുമെന്ന്
ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വണ്ടമറ്റം അക്വാട്ടിക് സെന്ററുമായി സഹകരിച്ച് നാലുമുതൽ പ്ലസ്ടുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് നീന്തൽ പരിശീലനം നൽകുന്നത്. 1500 രൂപയാണ് ഫീസ്. കരിമണ്ണൂർ എസ്‌ജെഎച്ച്എസ്എസ് ഗ്രൗണ്ടിൽ അറക്കുളം ബോയേഴ്സ് ക്ലബ്ബുമായി സഹകരിച്ച് അഞ്ചുമുതൽ പ്ലസ്ടുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഫുട്‌ബോൾ പരിശീലനവും നൽകും. 500 രൂപയാണ് ഫീസ്. അഞ്ചുമുതൽ പ്ലസ്ടുവരെയുള്ള വിദ്യാർഥികൾക്കായി നടത്തുന്ന സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിന് 1,500 രൂപയാണ് ഫീസ്. ഇതിനു പുറമെ പരിശീലനത്തിന്റെ ഭാഗമായി ഇൻഡോർ ഗെയിംസ്, ഫിലിം ഷോ, പിക്കനിക് എന്നിവയും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. സീനിയർ സിറ്റിസൺസ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.ലൂയിസ് ജെ.പാറത്താഴം, സെക്രട്ടറി എൻ.കെ.ആന്റണി, വൈസ് പ്രസിഡന്റ് പി.എൻ.വിശ്വനാഥൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ വിൽസൺ കെ.ജോൺ, ഗബ്രിയേൽ കുര്യാക്കോസ്, ജോഷി മാത്യു, ടി.യു.ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.