പടി. കോടിക്കുളം: ചന്ദ്രപ്പിള്ളിൽ ദേവീക്ഷേത്ര ഉത്സവത്തിത്തോടനുബന്ധിച്ച് നാളെ ദേശതൂക്കം നടക്കും. ചെറുതോട്ടിൻകര പാലത്തിങ്കൽവെച്ച് നടക്കുന്ന ദേശതൂക്കത്തിൽ ഇരുനൂറിൽപ്പരം കലാകാരൻമാർ പങ്കെടുക്കും. ബ്രഹ്മമംഗലം യദു, സന്ദീപ് എന്നിവർ ഗരുഡൻതൂക്കവും ഏഴല്ലൂർ ബ്രദേഴ്സ് ചെണ്ടമേളവും അവതരിപ്പിക്കും.