ചെറുതോണി: ഒട്ടേറെ ജനകീയ സമരങ്ങൾ നടന്ന ചാലിസിറ്റി സിഎസ്‌ഐ പള്ളി സ്‌കൂൾപടി റോഡ് ഏറ്റെടുക്കുമെന്ന് എൽ.ഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് പറഞ്ഞു. ചാലിസിറ്റിയിൽ നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു സ്ഥാനാർത്ഥി. ജനങ്ങൾ അവസരം നൽകിയാൽ പിഎം.ജിഎസ്വൈയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.. കുടിയേറ്റ കാർഷിക ഗ്രാമമായ വെൺമണിയിൽ നിന്നായിരുന്നു തുടക്കം. രാവിലെ എട്ടിന് എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കാൽ പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് പഴയരിക്കണ്ടം, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട്, കരിമ്പൻ, ചാലിക്കട, ഉപ്പുതോട്, രാജമുടി, താഴെപതിനാറാംകണ്ടം മുരിക്കാശ്ശേരി, മങ്കുവ, പനംകുട്ടി, കമ്പിളികണ്ടം എന്നിവടങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർഥി ഉച്ചയ്ക്ക് ശേഷം പണിക്കൻ കുടി, ഇരുമലക്കപ്പ്, പാറത്തോട്, മുക്കുടം, അഞ്ചാംമൈൽ, കൊന്നത്തടി, മുനിയറ, മുള്ളരിക്കുടി, പെരിഞ്ചാൻകുട്ടി, ചെമ്പകപ്പാറ, മേലേചിന്നാർ, പെരുംതൊട്ടി, കിളിയാർകണ്ടം, കനകക്കുന്ന്, വാത്തിക്കുടി എന്നിവിടങ്ങളി പര്യടനം നടത്തി തോപ്രാംകുടിയിൽ സമാപിച്ചു. സമാപന സമ്മേളനം എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. വാഴക്കുലയും, പഴവർഗ്ഗങ്ങളും, കണിക്കൊന്നയും നൽകിയാണ് മിക്കയിടങ്ങളിലും ജനങ്ങൾ സ്ഥാനാർത്ഥിയെ വരവേറ്റത്.