ഇടുക്കി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടിവി ചാനലുകൾ നടത്തുന്ന സംവാദ പരിപാടികൾക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടറുടെയും പൊലീസിന്റെയും മുൻകൂർ അനുവാദം വാങ്ങണം. ഇത്തരം പരിപാടികളിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.