ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് വിവിധ പഞ്ചായത്തുകളിൽ ആവേശകരമായ സ്വീകരണം. പര്യടനത്തിന്റെ ഉദ്ഘാടനം രാവിലെ ഉപ്പുതോട് ജംഗ്ഷനിൽ യു.ഡി.എഫ് ജില്ലാ കൺവീനർ എം.ജെ. ജേക്കബ് നിർവഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ചാലിസിറ്റി, കൊച്ചുകരിമ്പൻ, വിമലഗിരി, മഠത്തും കടവ്, മരിയാ പുരം, ഇടുക്കി, നാരകക്കാനം, കട്ടിംഗ്, കാൽവരി മൌണ്ട്, അൽഫോൻസാ നഗർ, ഈട്ടിക്കവല, പാണ്ടിപ്പാറ, തങ്കമണി, നീലിവയൽ, പ്രകാശ്, ഉദയഗിരി, പുഷ്പഗിരി, മൈക്ക് കവല, കമാക്ഷി, പാറക്കടവ്, കാർമൽ സിറ്റി, എട്ടാം മൈൽ, വാഴവര നിർമലസിറ്റി, കൊങ്ങിനിപടവ്, വെള്ളയാംകുടി, വെട്ടിക്കുഴ കവല, വലിയപാറ, കൊച്ചു തോവാള, പേഴും കവല, പാറക്കടവ്, വട്ടക്കുന്നേൽ പടി, കുരിശുപള്ളി കവല, അമ്പലകവല, വള്ളക്കടവ്, ഐ.ടി.ഐ പടി, ഗവ. കോളേജ്, സുവർണ്ണ ഗിരി എന്നിവിടങ്ങളിൽ വരവേൽപ്പ് നൽകി. വൈകിട്ട് സുവർണ്ണഗിരി, പൊന്നികവല, ഇരുപതേക്കർ, നരിയംപാറ, വെങ്ങാലൂർ കട, മേപ്പാറ, കൽത്തൊട്ടി, കിഴക്കേമാട്ടുക്കട, വെള്ളിലാംകണ്ടം, കോടാലി പാറ, സ്വരാജ്, പള്ളിസിറ്റി, കോഴിമല, മറ്റപ്പിള്ളി, ലബ്ബക്കട, കാഞ്ചിയാർ, പേഴുംകണ്ടം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. കാക്കാട്ടുകടയിൽ പ്രചരണം സമാപിച്ചു.