ബാലഗ്രാം : എസ്.എൻ.ഡി.പി ബാലഗ്രാം ഗുരുദേവ ക്ഷേത്രത്തിലെ 20-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 12,13 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ തന്ത്രികൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
12 ന് രാവിലെ 6 ന് ഉഷപൂജ, 6.30 ന് ഗണപതിഹവനം, 7 ന് വിശേഷാൽ ഗുരുപൂജ, 7.45 നും 8.15 നും മദ്ധ്യേ സുരേഷ് ശ്രീധരൻ തന്ത്രികൾ തൃക്കൊടിയേറ്റും, 9 ന് മൃത്യുഞ്ജയഹോമം, 10 ന് കലശം, പഞ്ചഗവ്യം, 11.30 ന് കലശാഭിഷേകം, 12 ന് ഉച്ചപൂജ, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്, വൈകിട്ട് 5.30 ന് മഹാസുദർശന ഹോമം, 6 ന് സമൂഹ പ്രാർത്ഥന, 6.45 ന് വിശേഷാൽ പൂജ, ദീപാരാധന.13 ന് രാവിലെ പതിവ് പൂജകൾ, 10 ന് മഹാകലശപൂജ, കലശഎഴുന്നള്ളത്ത്, കലശാഭിഷേകം, 12 ന് ഗുരുപ്രകാശം സ്വാമിയുടെ അനുഗ്രഹ പ്രഭാഷണം , ഉച്ചയ്ക്ക് 1 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര, 7 ന് ദീപാരാധന, 7.45 ന് കൊടിയിറക്ക്.7 ന് ശാഖാ പ്രസിഡന്റ് വി.കെ സത്യവ്രതന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ളായ്ക്കൽ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ തങ്കപ്പൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. നെടുങ്കണ്ടം യൂണിയൻ കൗൺസിലർ എൻ. ജയൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് മിനി മധു, യൂത്ത് മൂവ്മെന്റ് യൂമിയൻ പ്രസിഡന്റ് സന്തോഷ് വയലിൽ, വനിതാസംഘം യൂണിയൻ കൗൺസിലർ ഷീമ സുനിൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ ജോ. സെക്രട്ടറി വിനീഷ് കെ.ബി, കുമാരിസംഘം യൂണിയൻ പ്രസിഡന്റ് ചൈതന്യ മനോജ്, വനിതാസംഘം പ്രസിഡന്റ് വീണ സിനു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ബിബിൻ ലാൽ, ശാഖാ വൈസ് പ്രസിഡന്റ് സന്തോഷ് എൻ.ബി എന്നിവർ പ്രസംഗിക്കും.ശാഖാ സെക്രട്ടറി മണി.പി.ആർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സന്തോഷ് എൻ.ബി നന്ദിയും പറയും.