methrapolitha

അടിമാലി: മുസ്‌ലിം യൂത്ത് ലീഗ് ദേവികുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിമാലിയിൽ സംഘടിപ്പിച്ച സ്‌നേഹ സംഗമവും ഇഫ്താർ വിരുന്ന് മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ എസ് സിയാദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് അനസ് കോയാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ രാജ എം. എൽ. എ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥികളായി ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്തനാസിയോസ് , അടിമാലി ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മുഹമ്മദ് അൽ അർഷദി ഉസ്താദ്, പുല്ലുകണ്ടം ശ്രീ ധർമ്മശാസ്താ ക്ഷേത്രം ശാന്തി അമൽ ശാന്തി തുടങ്ങിയവർ പങ്കെടുത്ത് മാനവിക സൗഹാർദ്ദ സന്ദേശങ്ങൾ നൽകി. നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള സഹായ വിതരണം മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് പി എ ബഷീർ ആനച്ചാൽ നിർവഹിച്ചു.പാവപ്പെട്ടവർക്കുള്ള വസ്ത്ര വിതരോണ്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ നിർവഹിച്ചു., ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കോയ അമ്പാട്ട്,മത സാമുദായിക രാഷ്ട്രീയ നേതാക്കളായ എം എം അഷറഫ് ഫൈസി,നൗഫൽ ബാഖവി , ഫാ. ഐസക് മേനോത്തുമാലി കോർഎപിസ് കോപ്പതുടങ്ങിയവർ പങ്കെടുത്തു.യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷഫീഖ് പനക്കൽ സ്വാഗതവും ട്രഷറർ അനൂപ് പാലക്കാടൻ നന്ദിയും പറഞ്ഞു.