വെങ്ങല്ലൂർ: ചെറായിക്കൽ ക്ഷേത്രത്തിൽ സുബ്രഹ്മണ്യഭഗവാന്റെ ചുറ്റമ്പലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് സമർപ്പണത്തിന് തയ്യാറായി. ചുറ്റമ്പലത്തിന്റെ ഗോപുരങ്ങളിലേയ്ക്കുള്ള താഴികക്കുടങ്ങളുടെ ആദ്യ സമർപ്പണം ഇന്ന് രാവിലെ 10ന് സുബ്രഹ്മണ്യസ്വാമിയുടെ തിരുസന്നിധിയിൽ നടക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പറും എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വനിതാസംഘം മുൻ ഭാരവാഹിയും കൂടിയായ ഇന്ദു സുധാകരനിൽ നിന്ന് താഴികക്കുടം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഏറ്റുവാങ്ങും.