തൊടുപുഴ: അരിക്കുഴ : എടാട്ടുകുന്നേൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 23 ന് നടക്കും. ക്ഷേത്രം തന്ത്രി കാവനാട് കൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് ഗണപതിഹോമം, 8.30 ന് സുജിത് സുരേന്ദ്രന്റെ സോപാനസംഗീതം.9.30 ന് അനുഗ്രഹപ്രഭാഷണവും ക്ഷേത്രസത്സംഗ സമിതി ഉദ്ഘാടനവും ബ്രഹ്മചാരിണി വിരക്താമൃത ചൈതന്യ നിർവ്വഹിക്കും. പത്തിന് ബാലസമിതി ഉദ്ഘാടനം ക്ഷേത്രം വൈ. പ്രസിഡന്റ് നാരായണൻനായർ നിവ്വഹിക്കും. 10.15ന് അരിക്കുഴ അമൃത ബാലസംസ്കൃതികേന്ദ്രത്തിന്റെ ഭജന. 11.15 ന് ചക്കുളത്തുകാവ് പ്രശാന്ത് കെ. മോഹൻദാസിന്റെ ഭക്തിഗാനസുധ. വൈകുന്നേരം അഞ്ചിന് മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽനിന്നും താലപ്പൊലി ഘോഷയാത്ര. 6.30 ന് ഗോളക ചാർത്തി ദീപാരാധന. തുടർന്ന് വലിയഗുരുതി ആരംഭം.