ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ പാറമടകൾക്കെതിരെ ആരംഭിക്കുന്ന പ്രത്യക്ഷസമരപരിപാടികളുടെ തുടക്കമായി 12 രാവിലെ 10 ന് പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. തോട്ടുപുറം പാറമട അടച്ചുപൂട്ടുക, കേടുപാടുവന്ന വീടുകൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന മാർച്ചിലും ധർണയിലും വിവിധ സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതി നേതാക്കൾ പങ്കെടുക്കും.