rally

കുമളി: പീരുമേട് എക്‌സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ തേക്കടി സൈക്ലിംഗ് ക്ലബിലെ അംഗങ്ങൾ ലഹരിക്കെതിരെ സൈക്കിൾ റൈഡ് നടത്തി. . വിമുക്തി 'കായികം ഒരു ജീവിത ലഹരി' എന്ന ക്യാംപെയിന്റെ ഭാഗമായി തേക്കടി ആനവച്ചാൽ പാർക്കിംഗ് ഏരിയയിൽ എക്സൈസ് ഇൻസ്പക്ടർ സതീഷ്‌കുമാർ ഡി ഫ്ളാഗ് ഓഫ് ചെയ്തു . സൈക്കിൾ റൈഡ് കുമിളി, വണ്ടിപ്പെരിയാർ, അരണക്കൽ, മൗണ്ട്, സത്രം ഭാഗങ്ങളിൽ എത്തി വിമുക്തി സന്ദേശം, വിമുക്തി ക്ലാസ്സ്, ലഹരി വിരുദ്ധ ക്യാംപെയ്ൻ, സത്യപ്രതിജ്ഞ എന്നിവ ചൊല്ലിക്കൊടുത്തു.. തേക്കടി ക്ലബ് പ്രസിഡന്റ് എബിൻ ദീപ വേൾഡ്, സെക്രട്ടറി രാജേഷ് എസ് ചൊവര , എക്സിക്യുട്ടീവ് അംഗങ്ങളായ അനൂപ് ഗ്രാന്റ് തേക്കടി,രാജേഷ് കാവുംപറമ്പിൽ, വി ജി സതീഷ്, ബിനീഷ്, ജിക്കു, ഉണ്ണി അലോക്, വിനീത്, എന്നിവർ പങ്കെടുത്തു.