
കുമളി: സീനിയർ ചേംമ്പർ ഇന്റർനാഷണൽ തേക്കടി ലീജിയന്റ് ആഭിമുഖ്യത്തിൽ കുമളിയിൽ ഇഫ്താർ സംഗമം നടത്തി.
എസ്. സി. ഐ. ദേശീയ വൈസ് പ്രസിഡന്റ് അജിമോൻ കെ. വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. കുമളി ഷംസുൽ ഇസ്ലാം ജമായത്ത് ചീഫ് ഇമാം മുജീബ് റഹ്മാൻ ഫലാഹി മുഖ്യപ്രഭാഷണം നടത്തി.പീരുമേട് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ , കുമളി സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക വികാരി ഫാ. വിജയ് മാമ്മൻ മാത്യു , ചക്കുപള്ളം ശ്രീനാരായണ മഠാധിപതി സ്വാമി ഗുരു പ്രകാശം, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.എം സിദ്ധിക് , ലിസമ്മ ജയിംസ്, ഷാജി പൈനാട് എ. കബീർ, പ്രോഗ്രാം ജനറൽ കൺവീനർ എം. എസ്. നൗഷാദ്, എസ്.സി. ഐ. തേക്കടി ലീജിയൻ പ്രസിഡന്റ് ടി.എസ്. ലാലു, എന്നിവർ പ്രസംഗിച്ചു .