elappara

പീരുമേട് : വേനൽ കടുത്തതോടെ ഏലപ്പാറ യിലെയും പരിസരപ്രദേശങ്ങളിലെയും പ്രധാന കുടിവെള്ള സ്രോതസായ ഏലപ്പാറ ആറ് വറ്റി വരണ്ടു.
നിലവിൽ ആറിന്റെ ഏതാനും ചിലഭാഗങ്ങളിൽ കയങ്ങളിൽ മാത്രമാണ് വെള്ളം ഉള്ളത്. തുടർന്നുള്ള ദിവസങ്ങളിലും മഴ ലഭിക്കാത്ത സാഹചര്യമുണ്ടായാൽ ആറ് പൂർണമായും പറ്റും ഇതോടെ ഈ ആറിനെ ആശ്രയിച്ചിരിക്കുന്ന കുടിവെള്ളപദ്ധതി ഉൾപ്പെടെ പ്രതിസന്ധിയിലായിരിക്കയാണ്.

ഏലവും, കുരുമുളകും, കൃഷിവിളകൾ ഒന്നാകെ ഉണങ്ങി തുടങ്ങി. വേനലിന്റെ കാഠിന്യം കൂടിയതോടെ കിണറുകളും, ആറുകളും വറ്റിവരണ്ടു. കുളങ്ങളും ഇല്ലാത്ത പ്രദേശമായതു കൊണ്ട് ജനങ്ങൾ പ്രതിസന്ധിയിലായി. തോട്ടിൽ വെള്ളം ഇല്ലാതായതോടെ ഏലപ്പാറ ആറുമായി ബന്ധപ്പെട്ട ശുദ്ധജല പദ്ധതികൾ എല്ലാം അവതാളത്തിലായി.
കുടിവെള്ള പദ്ധതികൾക്ക് പുറമേ ഈ ആറ് കടന്നുപോകുന്ന വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ആളുകൾ ഈ ആറ്റിലെ വെള്ളമാണ് അലക്കുന്നതിനും കുളിക്കുന്നതിനുമായി ഉപയോഗിച്ചു പോന്നിരുന്നത് ഇവരും പ്രതിസന്ധിയിലകപ്പെട്ടിരിക്കയാണ്. വിവിധ ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ട്. വെള്ളത്തോട് ചേർന്ന് ആറിന്റെ ഭാഗങ്ങളിൽ ചപ്പ് ചവറു നിക്ഷേപം വ്യാപകമാണ് ഇത് ആളുകൾ ഉപയോഗിച്ചാൽ സാങ്ക്രമിക രോഗ ഭീഷണിയും ഉണ്ടാകാനിടയുണ്ടെന്ന് നാട്ടുകാർ പരാതിപെട്ടു.