ഇടുക്കി: കേരള ഇൻസ്റ്റിറ്റിറ്റൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോമെന്റ് കിലെ ഐഎഎസ് അക്കാദമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു. സംഘടിത, അസംഘടിത തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം നൽകുക. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോര്യത. 10 മാസമാണ് കോഴ്സ് കാലാവധി. ക്ലാസ്സുകൾ ജൂൺ ആദ്യവാരം ആരംഭിക്കും. ചേരാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട ക്ഷേമനിധി ബോർഡിലെ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഏപ്രിൽ 20 നകം അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ kile.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ 8075768537, 0471 2309012