തൊടുപുഴ: കാഡ്സ് ഗ്രീൻ ഫെസ്റ്റ് 2024 ന്റെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി കർഷകരുടെയും വിവിധ സംഘടന പ്രതിനിധികളുടെയും യോഗം ചേർന്നു. ആലോചന യോഗത്തിൽ ചെയർമാൻ ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിച്ചു. പത്താമുദയത്തോട നുബന്ധിച്ച് 22 മുതൽ 28 വരെ ഗ്രീൻ ഫസ്റ്റ് നടത്തുന്നതിന് തീരുമാനിച്ചു. ഫെസ്റ്റിന്റെ ഭാഗമായി ഏറ്റവും ഗുണമേന്മയേറിയ വിത്തുകളും തൈകളും ഔഷധസസ്യങ്ങളും ഫലവൃക്ഷതൈകളും വിതരണം ചെയ്യും. .ഗുണമേന്മയേറിയ ഇളനീരിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് നഗരസഭയിലെ ആയിരം വീടുകളിൽ ഇളനീർ തൈകൾ വിതരണം ചെയ്യാൻ തീരുമാനിച്ചു. സബ്സിഡി നിരക്കിൽ ഉള്ള കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും വില്പനയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിപുലമായ നാടൻ ഫുഡ് ഫെസ്റ്റും, കാർഷികാധിഷ്ഠിത വ്യവസായങ്ങൾ ഉൾപ്പെടെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് 5 സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ചർച്ചകൾക്ക് ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ്,ബേബി ജോർജ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് എം എൻ ബാബു ,കാഡ്സ് ഡയറക്ടർമാരായ ജേക്കബ് മാത്യു,എംജെ മാമച്ചൻ, കെഎം മത്തച്ഛൻ,സജി മാത്യു,വിപി ജോർജ്, ഷീന അലോഷി, ജയ്‌മോൾ ജേക്കബ്, ആൻസി ജേക്കബ്, ജോസ്, വി പി സുകുമാരൻഎന്നിവർ നേതൃത്വം നൽകി.