പീരുമേട്: ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു നടന്ന റെയ്ഡിൽ കൊടയും, വ്യാജവാറ്റു ചാരായവും പിടികൂടി. ഉപ്പുതറ, കണ്ണംപടി, മുത്തംപടി ഭാഗത്ത് ഉള്ള വനാതിർത്തികേന്ദ്രീകരിച്ച് പരിശോധന നടത്തിയതിനെ തുടർന്ന് 335ലിറ്റർകോടയും, 15 ലിറ്റർ വ്യാജ വാറ്റ് ചാരായവും, വാറ്റുവാനായി ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തത്തത്. വാറ്റുകാരെ കണ്ടെത്താനായില്ല. ഇത് സംബന്ധിച്ച് കേസെടുത്തു. എക്സൈസ് ഇൻസ്‌പെക്ടർ പ്രസാദ് എം.കെ., അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സതീഷ് കുമാർ ഡി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജേഷ്‌കുമാർ കെ.എൻ. ,മനീഷ്‌മോൻ സി.എസ്, സിന്ധു കെ. തങ്കപ്പൻ , ജെയിംസ് എന്നിവർ പങ്കെടുത്തു.