
തൊടുപുഴ: അരിക്കുഴ പാറക്കടവ് എം.വി.ഐ.പി കനാലിന്റെ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വഴിത്തല ജോസ് ഡെക്കറേഷൻ ഉടമ കുഴികണ്ടത്തിൽ പരേതനായ ബിജുവിന്റെ മകൻ ക്രിസ്പിനാണ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിന് ശേഷമായിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ക്രിസ്പിൻ. നല്ല ഒഴുക്കും ഒരാൾക്ക് മീതെ വെള്ളവുമുണ്ടായിരുന്നു. ഒഴുക്കിൽ നിലകിട്ടാതെ പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കടവിൽനിന്ന് 100 മീറ്ററോളം താഴെ നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് തൊടുപുഴ അഗ്നിരക്ഷാ സേന അധികൃതർ പറഞ്ഞു. മൃതദേഹം തൊടുപുഴ വെങ്ങല്ലൂരുള്ള സ്വകാര്യ ആശുപത്രിയിൽ. ട്രിച്ചിയിൽ എൻജിനിയിറിങ് കോളേജിൽ വിദ്യാർത്ഥിയാണ്. അച്ഛൻ ബിജു ഒന്നര മാസം മുമ്പാണ് മരിച്ചത്. അമ്മ: ബിൻസി. സഹോദരി: ക്രിസ്റ്റീന.