ഇടുക്കി: തിരഞ്ഞെടുപ്പ് സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ കൈനിറയെ സമ്മാനം നേടാം. ജില്ലാ ഭരണകൂടമാണ് തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നത്. ഓരോ ദിവസവും ഒരു ചോദ്യം വീതം സ്വീപ്പിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയും ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ജനങ്ങൾക്ക് മുന്നിലെത്തും. ചോദ്യങ്ങൾക്കുള്ള ശരിയുത്തരം എസ് എം എസ് വഴിയും കമന്റ് വഴിയും അറിയിക്കാം. യുവാക്കളെ, പ്രത്യേകിച്ച് കന്നി വോട്ട് ചെയ്യുന്നവരെ ഇന്ത്യൻ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും സജീവ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യം. ഓരോ ആഴ്ചയും ഏറ്റവും കൂടുതൽ ശരിയുത്തരം അയക്കുന്ന ആൾക്ക് സമ്മാനം ലഭിക്കും. 25 വരെയാകും ചോദ്യങ്ങൾ ഉണ്ടാവുക .