
വെങ്ങല്ലൂർ: ചെറായിക്കൽ സുബ്രഹ്മണ്യക്ഷേത്രത്തിൽ ചുറ്റമ്പലത്തിന്റെ ഗോപുരങ്ങളിലേയ്ക്കുള്ള താഴികക്കുടങ്ങളുടെ ആദ്യ സമർപ്പണംനടത്തി. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പറും എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വനിതാസംഘം മുൻ ഭാരവാഹിയും കൂടിയായ ഇന്ദു സുധാകരനിൽ നിന്ന് താഴികക്കുടം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഏറ്റുവാങ്ങി.
രാജമ്മ ഉടുമ്പന്നൂർ, പി .ടി പ്രകാശൻ,മൂലമറ്റം, രവി മൈലാങ്കൽ മുട്ടം, ഷജീന്ദ്രനാഥ് കപ്യാരുകന്നേൽ എന്നിവരും താഴികക്കുടം സമർപ്പിച്ചു.
യൂണിയൻ വൈസ്ചെർമാൻ വി. ബി. സുകുമാരൻ, കൺവീനർ പി. ടി.ഷിബു, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ കെ. കെ. മനോജ്, സ്മിത ഉല്ലാസ്, എ. ബി സന്തോഷ്, പോഷക സംഘനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.