
തൊടുപുഴ: എസ് എൻ ഡി പി യോഗം തൊടുപുഴ യൂണിയൻ രവിവാര പാഠശാല അദ്ധ്യാപകർക്കായുള്ള പരിശീലന ക്ലാസ് നടത്തി. യൂണിയൻ കൺവീനർ പി.ടി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. അച്ചടക്കവും ശരിയായ ദിശാബോധവുമുള്ള യുവതലമുറയെ വാർത്തെടുക്കാൻ രവിവാരപാഠശാല അദ്ധ്യാപകരുടെ സേവനം ഈ കാലഘട്ടത്തിൽ ആവശ്യമാണന്നും, ഗുരുദർശനത്തിന്റെ കാലിക പ്രസക്തി മനസിലാക്കി ശാഖാ യോഗങ്ങളിലെ രവിവാര പാഠശാല ക്ലാസുകൾ കുട്ടികളുടെ സമഗ്രവികസനത്തെ മുൻനിർത്തി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ വൈസ് ചെയർമാൻ വി.ബി സുകുമാരൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ കെ.കെ മനോജ്, എ ബി സന്തോഷ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം സ്മിത ഉല്ലാസ് ,രവിവാര പാഠശാല കൺവീനർ അജിമോൻ സി.കെ എന്നിവർ പഠന ക്ലാസുകൾ നയിച്ചു. സൈബർ സേന ചെയർമാൻ സതീഷ്, യൂണിയൻ രവിവാര പാഠശാല കമ്മറ്റിയംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. രവിവാരപാഠശാല ചെയർമാൻ പ്രകാശ് പി.ടി സ്വാഗതവും വനിത സംഘം പ്രസിഡന്റ് ഗിരിജ ശിവൻ നന്ദിയും പറഞ്ഞു.