കരുണാപുരം: കരുണാപുരം സെന്റ് മേരീസ് ദേവാലയത്തിൽ പെരുന്നാൾ12,13, 14 തീയതികളിൽ നടക്കും.നാളെ വൈകുന്നേരം 4.30 ന് കൊടിയേറ്റ് , ദലീഞ്ഞ്, വി. കുർബാന: ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ. 13 ന് രാവിലെ ഏഴിന് വി. കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് ചെണ്ടമേളം, 4.30 ന് വിശുദ്ധ കുർബാന: ഫാ. റോം പാറയ്ക്കൽ. 5 ന് പ്രദക്ഷിണം, പ്രസംഗം: ഫാ. ബിജു ആൻഡ്രൂസ്, 6.30ന് പ്രദക്ഷിണം തിരികെ പന്തലിലേയ്ക്ക്. എട്ടിന് ആകാശ വിസ്മയം. 8.30 ന് പോത്താനിക്കൽ കലാകേന്ദ്രയുടെ മെഗാ മ്യൂസിക് ഫ്യൂഷൻ. 14 ന് രാവിലെ 6.30ന് വി. കുർബാന, 9 ന് ചെണ്ടമേളം,10 ന് ആഘോഷമായ വി. കുർബാന: ഫാ. ആൽബിൻ പാറയിൽ.12 ന് പ്രദക്ഷിണം. 1 ന് സ്നേഹവിരുന്ന്. വൈകിട്ട് 7ന് ഫ്ളവേഴ്സ് കേരള അവതരിപ്പിക്കുന്ന ഗാനമേള.