 
പീരുമേട്:കൊല്ലം-തേനി ദേശിയ പാതയിൽഅമ്പത്തിയെട്ടാം മൈലിന് സമീപം കാറ് വീടിന്റെ മുകളിലേക്ക് വീണ് വീടിലുണ്ടായിരുന്നവർക്ക് പരിക്ക് പറ്റി. വീട്ടിൽ ഉറങ്ങിക്കിടന്ന ശിവാനന്ദൻ, ഭാരതി ദമ്പതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വീടിന്റെ ഭിത്തിയിൽ നിന്നും ഇഷ്ടിക മറിഞ്ഞ് ഇവരുടെദേഹത്തേക്ക് വീണ് പരിക്കേറ്റു. ചൊവ്വാഴ്ച്ച രാത്രിയിൽ എറണാകുളത്തു നിന്നും കുമളിയിലേക്ക് വരികയായിരുന്ന കാറാണ് വീടിന് മുകളിലേയ്ക്ക് വീണത്.
ശബ്ദംകേട്ട് എത്തിയ അയൽവാസിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇവർ പീരുമേട് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടിയും ഇടിച്ചുതെറിപ്പിച്ചാണ് കാർ കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ എറണാകുളം സ്വദേശി രമേഷ്(46 ) മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾക്കും പരിക്കു പറ്റി. കുമളിയിലെ സ്വകാര്യ റിസോർട്ടിൽജോലിയിൽ പ്രവേശിക്കാൻപോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത് .
ഇതിനിടയിൽ വാഹനം വീടിന് മുകളിലേക്ക് വീണത് മൂലം വീട്ടുപകരണങ്ങളും വീടിനുംകേടുപാടുകൾ സംഭവിച്ചിട്ടുണ്ട് ഏകദേശം 3 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായാണ് വീട്ടുകാർ പറയുന്നു. വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ചു.