തൊടുപുഴ: കേരള സ്റ്റോറിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട്, ഇടുക്കി രൂപത മാപ്പ് പറയുകയെന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ രൂപത ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നുവെന്ന വാർത്ത വ്യാജമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. യു.ഡി.എഫ് ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയിട്ടില്ല. ഇത് കോൺഗ്രസിനെ പൊതു സമൂഹത്തിൽ അപകീർത്തിപെടുത്തുന്നതിനും അത് വഴി മതനിന്ദയും ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണയും വളർത്തുന്നതിന് ഇടയാക്കും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. സെബാസ്റ്റ്യൻ കെ. ജോസ് മുഖേന തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് തുടർ നടപടികൾ സ്വീകരികരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.