അണക്കര: ഗുരുദേവ സരസ്വതി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി . മലനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ,സെക്രട്ടറി വിനോദ് ഉത്തമൻ ക്ഷേത്രം രക്ഷാധികാരി ഗുരുപ്രകാശം സ്വാമികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരൻ തന്ത്രികൾ കൊടിയേറ്റി. തുടർന്ന് കലാസന്ധ്യയും നടന്നു..
ഇന്ന് രാവിലെ എട്ടിന് കാർത്തിക പൊങ്കാല തുടർന്ന് ക്ഷേത്ര ചടങ്ങുകൾ വൈകിട്ട് എട്ടിന് കട്ടപ്പന ഇൻഡോട്ട് റിതംസ് അവതരിപ്പിക്കുന്ന മെഗാ നൈറ്റ്
നാളെരാവിലെ മഹാകലശ പൂജ വൈകിട്ട് ആറിന് മഹാ ഘോഷയാത്ര എട്ടിന് കൊടിയിറക്കോട് തിരുവുത്സവത്തിന് സമാപനമാകും