തൊടുപുഴ: ഭക്തർക്ക് സായൂജ്യമേകി ഇന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവബലി ദർശനം നടക്കും.ഒൻപതാം ഉത്സവദിവസമായ ഇന്നത്തെ ഇന്ന് ഭഗവാന്റെ ചൈതന്യം വിളങ്ങുന്ന ഉത്സവബലി ദർശനം രാവിലെ 9.30നാണ് നടക്കുക. രാത്രി 9.30നാണ് പള്ളിവേട്ട എഴുന്നള്ളത്ത്. മേജർസെറ്റ് പഞ്ചവാദ്യം ചടങ്ങിന് മികവേകും. അരങ്ങിൽ രാത്രി ഒൻപതിന് കൊട്ടാരക്കര ശ്രീഭദ്രയുടെ ബാലെ അരങ്ങേറും. ഇന്നലെ കാഞ്ഞിരമറ്റം കവലയിൽ ഭക്തിനിർഭരമായ എതിരേൽപ്പ് നടന്നു. . വൈകിട്ട് ഏഴിന് ആർ.എൽ.വി മഹേഷ് കുമാറിന്റെയും മുത്തോലപുരം രതീഷിന്റെയും നേതൃത്വത്തിൽ 45 കലാകാരന്മാർ ചേർന്ന് പാണ്ടിമേളം അവതരിപ്പിച്ചു.
ക്ഷേത്രത്തിൽ ഇന്ന്
ഇന്ന് രാവിലെ ഒൻപതിന് ഉത്സവബലി, 9.30ന് ഉത്സവബലി ദർശനം,11.30 ന് മഹാപ്രസാദ ഊട്ട്, ഉച്ചയ്ക്ക് 1 ന് ഭക്തിഗാനമേള, 2 ന് ഉച്ചപൂജ, 2.30 ന് ചാക്യാർകൂത്ത്, 2.30 ന് ഓട്ടൻ തുള്ളൽ, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, 6.30 ന് ദീപാരാധന, 7.15 ന് അത്താഴ പൂജ, അത്താഴശീവേലി, ശ്രീഭൂതബലി, 9.30 ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, മേജർ സെറ്റ് പഞ്ചവാദ്യം, 11 ന് വലിയ കാണിക്ക, 12.30 ന് ഇറക്കി എഴുന്നള്ളിപ്പ്,
അരങ്ങിൽ ഇന്ന്
വൈകിട്ട് 6.45 മുതൽ ക്ളാസിക്കൽ ഡാൻസ്, 7.15 മുതൽ സംഗീത കച്ചേരി, 8.15 മുതൽ നാദസ്വരകച്ചേരി, 9.40 മുതൽ ബാലെ ഭീമസേനൻ,
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എട്ടാം ഉത്സവത്തത്തിന് കാഞ്ഞിരമറ്റം കവലയിൽ നടന്ന എതിരേൽപ്പ്