തൊടുപുഴ : ദ്രോണാ സ്‌പോർട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അവധിക്കാല പരിശീലനം ആരംഭിച്ചു ജിംനാസ്റ്റിക് വുഷു ,കരാട്ടെ തായ്ക്വോണ്ടോ എന്നീ സ്‌പോർട്ട്‌സ് ഇനങ്ങളിൽ മേയ് 10 വരെ വിദഗ്ദ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ അവധിക്കാല സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. പരിശീലന പരിപാടി തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു ദ്രോണാ സ്‌പോർട്‌സ് അക്കാദമി പ്രസിഡണ്ട് വിനോദ് വിൻസെന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ഒളിമ്പിക്‌സ് അസോസിയേഷൻ അംഗം ശരത് യു നായർ , ജില്ല ഒളിമ്പിക്‌സ് അസോസിയേഷൻ സെക്രട്ടറി ഡോ. പ്രിൻസ് എന്നിവർ സംസാരിച്ചു യോഗത്തിൽ ജില്ല ജിംനാസ്റ്റിക്ക് അസോസിയേഷൻ സെക്രട്ടറി പി .എൻ സുധീർ സ്വാഗതവും ദ്രോണാ സ്‌പോർട്‌സ് അക്കാദമി വൈസ് പ്രസിഡന്റ് ഷിനോ നന്ദിയും പറഞ്ഞു. കായിക ഇനങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത് മികവ് തെളിയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലും യോഗത്തിൽ വിതരണം ചെയ്തു.