തൊടുപുഴ: താലൂക്ക് റൂറൽ മർച്ചന്റ്‌സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽനീതിമെഡിക്കൽ സ്റ്റോർ ആരംഭിക്കും. തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസിൽ മെസ്‌കോസ് ജംഗ്ഷനിൽസംഘത്തിന്റെ ഹെഡ് ഓഫീസിന്റെ താഴ്ത്തെ നിലയിലാണ് നീതി മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നത്. ഇന്ന് രാവിലെ 9 ന് സഹകരണ സംഘം ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ കെ പി.സുനിത. ഉദ്ഘാടനം ചെയ്യും. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ ആദ്യ വില്പന നിർവഹിക്കും. സംഘം പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് അദ്ധ്യക്ഷത വഹിക്കും.

കൺസ്യൂമർഫെഡുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് ജീവൻ രക്ഷാ മരുന്നുകൾ അടക്കമുള്ള മരുന്ന് ഉൽപ്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നുള്ളതാണ് ഉദ്ദേശലക്ഷ്യം.

തൊടുപുഴ ടൗണിന് പരിസരത്തുള്ള 5 കിലോമീറ്റർ ചുറ്റളവിൽ മരുന്നുകൾ ആവശ്യക്കാരുടെ വീടുകളിലേക്ക് എത്തിക്കുന്ന ഹോംഡെലിവറി സംവിധാനവും ലഭ്യമാക്കും.9778243295 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ വാട്‌സ്ആപ്പ് സന്ദേശം അയച്ചാൽ മതിയാകും. ഇവിടെ നിന്നും ഇംഗ്ലീഷ് മരുന്നുകൾ ഏറ്റവു കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘം വൈസ് പ്രസിഡന്റ് സാജു കുന്നേമുറി, ഭരണസമിതി അംഗങ്ങളായ ഷാജി വർഗീസ്, സി എസ് ശശീന്ദ്രൻ, നിമ്മി ഷാജി, ജോമി കുന്നപ്പള്ളി ,സെക്രട്ടറി അജ്മൽ എം അസീസ് ,തുടങ്ങിയവർ പങ്കെടുത്തു.