തൊടുപുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ ജനജീവിതത്തിനെതിരായ അതീവഗുരുതര പരാമർശനങ്ങൾ അടങ്ങിയിലട്ടുള്ളതായി എൽ.ഡി.എഫ് ഇടുക്കി പാർലമെന്റ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗാഡ്ഗിൽ സമിതിക്ക് സമാനമായ സമിതിക്ക് രൂപംനൽകി പശ്ചിമഘട്ട ജനതയെ വളഞ്ഞുപുടുച്ച് കുടിയിറക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രകടനപത്രികയിലുള്ളത്. പ്രകടനപത്രിയുടെ 10–ാം ഭാഗത്ത് പരിസ്ഥിതിയെക്കുറിച്ചുള്ള വിശദീകരണത്തിലാണ് 1, 5, 10, 13 ഖ്ണ്ഡികളിലായി കേരള ജനതയ്‌ക്കെതിരായ പരാമർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് ബ്രസീൽ കഴിഞ്ഞാൽ വനവിസ്തൃതി കുറഞ്ഞുപോയ രാജ്യം ഇന്ത്യയാണെന്നും അതുകൊണ്ട് വവനവിസ്തൃതി വ്യാപിപ്പിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ഇതിനായി പരിസ്ഥിതി സംരക്ഷണ അതോരിറ്റി കൊണ്ടുവരുമെന്നും പ്രഖ്യാപിക്കുന്നു. കേരളത്തിൽ 30 ശതമാനത്തോളം വനമാണ്. ഇനിയും ഒരിഞ്ച് കൃഷിയിടംപോലും വനവൽക്കരണത്തിനായി വിട്ടുനൽകാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ്‌സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മലയോര ജില്ലയിലെ മണ്ണിടിച്ചിൽ തടയുന്നതിനെക്കുറിച്ച് പഠനംനടത്താൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്നും പറയുന്നു. മറ്റൊരു ഗാഡ്ഗിൽ കമ്മിറ്റിയെ കൊണ്ടുവരാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ദുരന്തനിവാരണ പരിഗണന വന്യജീവികൾക്കും മനുഷ്യരെപൊലെ തു ല്യമാണെന്ന കോൺഗ്രസ് വാദം വന്യജീവി ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന കർഷകരോടുള്ള വെല്ലുവിളിയാണ്. ഈ പ്രകടന പത്രികയുടെ അടിസ്ഥാനത്തിൽ മത്സരിക്കുന്ന കോൺഗ്രസ് പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടാൽ ഇടുക്കിയിൽ മനുഷ്യവാസം അസാദ്ധ്യമാകും.
മലയോര ജില്ലയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് വനവിസ്മാതൃതി വ്യാപിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും പരിസ്ഥിതി അതോറിറ്റിയും ഹൈലെവൽ കമ്മിറ്റിയും രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കോൺഗ്രസ് പ്രകടനപത്രികയ്‌ക്കെതിരെ ജില്ലയിലുടെനീളം പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കെ കെ ശിവരാമൻ, സി വി വർഗീസ്, കെ സലിംകുമാർ, കെ ഐ ആന്റണി, ആനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ പങ്കെടുത്തു.