മൂന്നാർ:

തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെ എസ് ആർ ടി സി യുടെ ഡബിൾ ഡക്കർ ബസ് ഇടുക്കിയിലെത്തും. പ്രശസ്ത ഫുട്‌ബോളർ ഐ എം വിജയൻ ഇന്ന് മൂന്നിന് മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ മൈതാനത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും.
സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ടസ്‌കർ ഷീൽഡ്' ന് വേണ്ടിയുള്ള സൗഹൃദ ഫുട്‌ബോൾ മത്സരത്തിന് മുന്നോടിയായാണ് ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ജില്ലാ കളക്ടർ ഷീബാ ജോർജ് , ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടർമാരായ ഡോ.അരുൺ എസ് നായർ, വി എം ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ജില്ലാ പൊലീസ് ടീമും കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ ടീമും തമ്മിലാണ് മത്സരം. പ്രശസ്ത ഫുട്‌ബോൾ കളിക്കാരൻ ഐ എം വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. 'മൈതാനത്ത് നിന്ന് ബൂത്തിലേക്ക്' എന്ന ആശയം മുൻനിർത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.