പീരുമേട്: ദേശീയപാതയിൽ പാമ്പനാർ എസ് ഡി ഫാർമസി വളവ് വാഹന അപകടങ്ങളുടെ കേന്ദ്രമായി മാറുന്നു
ഇതിനോടകം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ വളവിൽ ഉണ്ടായിരിക്കുന്നത് .റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും വേണ്ടത്ര മുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടെ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാണണമെന്നാണ് നാട്ടുകാർ പറയുന്നു .കൊല്ലം- തേനി ദേശീയ പാത ആയതിനാൽ നിരവധി വാഹനങ്ങളാണ് രാത്രിയിലും പകലുമായി ഇതുവഴി കടന്നു പോകുന്നത്. റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചതോടെ ഇതുവരെയുള്ള വാഹന യാത്രക്ക് വേഗവും കൂടി.അതോടെ അപകടങ്ങളും പെരുകി. പാമ്പനാറിന് സമീപത്തെ എസ് ഡി ഫാർമസി വളവ്. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇതിനോടകം ഇവിടെ ഉണ്ടായിട്ടുണ്ട്

വളവിൽ വാഹനങ്ങൾ തിരിയുന്ന വേളയിലാണ് അപകടങ്ങൾ കൂടുതലായി ഉണ്ടാകുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെട്ടിട്ടുള്ളത്. ഖലയിലെ അപകട സാധ്യതയ്ക്ക് പരിഹാരം കാണാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി.