തൊടുപുഴ: ബി.ജെ.പി ദേശീയ സമിതിയംഗവും മുൻ മിസ്സോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ പര്യടനം നടത്തി.കേരള വെള്ളാള മഹാസഭയുടെ പ്രധാനപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.പിന്നാക്ക ദളിത് സമുദായ സംഘടനകളുടെ കൂട്ടായ്മയായ ദ്രാവിഡ മുന്നേറ്റ സമിതിയുടെ സംസ്ഥാന നേതാക്കളുടെ യോഗത്തിൽ പങ്കെടുത്തു.സംഘടനയുടെ സംസ്ഥാന പ്രസി.
മനോജ് ആന്റണിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കുമ്മനം രാജശേഖരനുമായി അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ദേശീയ ജനാധിപത്യ സഖ്യത്തെ വിജയിപ്പിക്കാൻ രംഗത്തിറുമെന്ന് സംഘടന ഉറപ്പ് നൽകി.എൻ.എസ്.എസ് തൊടുപുഴ താലൂക്ക് യൂണിയൻ പ്രസി.കെ.കെ.കൃഷ്ണപിള്ളയെ സന്ദർശിച്ചു.തുടർന്ന് പ്രൊഫ.ടി ജെ ജോസഫിനെ സന്ദർശിച്ചു. കുമ്മനം രാജശേഖരനോടൊപ്പം ബിജെപി സംസ്ഥാന കമ്മറ്റിയംഗംങ്ങളായ പിഏ.വേലുക്കുട്ടൻ, പി.പി സജ്ജീവ്, എം എൻ ജയചന്ദ്രൻ, എൻ.ടി.നടരാജൻ തുടങ്ങിയവരും ഉണ്ടായിരുന്നു.