പീരുമേട്: വേനൽ കനത്തതോടെ ഏലപ്പാറ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കുടിവെള്ള പ്രതിന്ധി രൂക്ഷമായി.
പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ കുടിവെള്ളം വിലക്ക് വാങ്ങിയാണ് ഉപയോഗിക്കുന്നത്.ഇതേത്തുടർന്ന് കുടിവെള്ളം എത്തിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവർത്തനമാരംഭിച്ചു . കുന്നും മലയും താണ്ടി വാഹനത്തിൽ കുടിവെള്ളം എത്തിക്കുന്നത് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടന്ന് പഞ്ചായത് അധികൃതർ പറയുന്നു . വേനലിന്റെ തുടക്കത്തിൽ തന്നെ ഏലപ്പാറയിൽ ഉൾ പ്രദേശങ്ങളിൽ കുടിവെള്ള പ്രതിന്ധി ഉടലെടുത്തിരുന്നു. അപ്പോൾ സമീപ പ്രദേശങ്ങളിൽ നിന്ന് തലചുമടായി വെള്ളം വീടുകളിൽ വെള്ളം എത്തിക്കുകയായിരുന്നു. വേനൽ മഴ ലഭിച്ചാൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന ആശ്വാസവും നാട്ടുകാർക്കുണ്ടായിരുന്നു എന്നാൽ വേനൽ മഴ ലഭിക്കാതെ വന്നതോടെ കൂടുതൽ പ്രതിന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ് . കുടിവെള്ളം ലഭിച്ചിരുന്ന ഓാലികളും ചെറു കിണറുകളും നീർ ചാലുകൾ എല്ലാം വറ്റി വരണ്ടു ഇതോടെ കുടിവെള്ളം ദുര സ്ഥലങ്ങളിൽ നിന്നും വില കൊടുത്ത വാഹനത്തിൽ എത്തിക്കുകയാണ് തോട്ടം തൊഴിലാളികളും സാധാരണക്കാരും അധിവസിക്കുന്ന ഇവിടെ കുടിവെള്ളം വിലകൊടുത്ത് നിരന്തരം വാങ്ങുന്നത് ഇവരുടെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുകയുമാണ്

" വിഷയം ശ്രദ്ധയിൽ പെട്ടതോടെ അടിയന്തിര നടപടിയുമായി പഞ്ചായത്ത് രംഗത്ത് വന്നു കുടിവെള്ളം വാഹനത്തിൽ എത്തിക്കാൻ നടപടി ഉടൻ ആരംഭിക്കും.കുന്നും മലയും കയറി കുടിവെള്ള വിതരണത്തിന് വലിയ വെല്ലുവിളി നേരിടുന്നുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ്

മറിയാമ്മ തോമസ്

വാഗമണ്ണിലും

സ്ഥിതിരൂക്ഷം

ഏലപ്പാറ പഞ്ചായത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം ഉണ്ടെങ്കിലും ഇത് കാര്യക്ഷമമല്ല എന്ന പരാതിയും ശക്തമാണ്.