naigel

തൊടുപുഴ: ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പോണ്ടിച്ചേരിയിൽ വച്ച് നടത്തുന്ന ദേശീയ യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള പുരുഷ ടീമിൽ സ്ഥാനം നേടി ഇടുക്കിയുടെ നൈജൽ ജേക്കബ് ജില്ലയ്ക്ക് അഭിമാനമായി. ആലപ്പുഴ പുളിങ്കുന്നിൽ വെച്ച് നടന്ന സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് വേണ്ടി മികവാർന്ന പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് നൈജൽ കേരള ടീമിൽ ഇടം നേടിയത്. വാഴക്കുളം കാർമൽ സി എം ഐ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നൈജൽ ജേക്കബ് കഴിഞ്ഞ മൂന്നു വർഷമായി കാർമൽ ബാസ്‌കറ്റ്‌ബോൾ അക്കാദമിയിൽ പരിശീലനം നടത്തി വരുന്നു. വാഴക്കുളം നമ്പ്യാപറമ്പിൽ വടക്കേക്കര ജേക്കബ് ജോസഫിന്റെയും (കേരള സംസ്ഥാന സ്‌പോർട്സ് കൗൺസിൽ വോളിബോൾ പരിശീലകൻ) ടീന ജേക്കബിന്റെയും (കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക) മൂത്ത മകനാണ്.പഞ്ചാബ്, ഉത്തർ പ്രദേശ്, ചണ്ഡീഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ അടങ്ങിയ ഗ്രൂപ്പിലാണ് കേരളം കളിക്കുന്നത്. ദേശീയ ചാമ്പ്യൻഷിപ്പിനുള്ള യൂത്ത് കേരള ടീമിൽ സ്ഥാനം നേടിയ നൈജൽ ജേക്കബിനെ വാഴക്കുളം കാർമൽ സി എം ഐ പബ്ലിക് സ്‌കൂൾഅധികൃതർ ആശംസകൾ അറിയിച്ചു.