
അടിമാലി: സി. പി . എം മുൻ അടിമാലി എരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എം എൻ മോഹനൻ (73 )നിര്യാതനായി. മണലിക്കുടിയിൽ കുടുംബാഗമാണ്.വൃക്ക സംബന്ധമായ രോഗത്തിൽ ചികിത്സയിലായിരുന്നു. 1980 ൽപഞ്ചാബിലെ ലുധിയാനായിൽ ഡി .വൈ .എഫ് ഐ രൂപീകരണ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്.ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം അടിമാലി ലോക്കൽ സെക്രട്ടറി, അടിമാലി ഏരിയ സെക്രട്ടറി, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി,കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി,കല്ലാർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ദേവികുളം താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, ഹൈറേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ അടിമാലി റേഞ്ച് സെക്രട്ടറി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.നിലവിൽ സിപി.എം അടിമാലി ഏരിയ കമ്മിറ്റി അംഗമാണ്.സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് തോക്കുപാറയിലെ വീട്ടുവളപ്പിൽ നടക്കും. വെള്ളി രാവിലെ 9 മുതൽ 10.30 വരെ അടിമാലി ഏരിയ കമ്മിറ്റി ഓഫിസിൽ പൊതു ദർശനമുണ്ടാകും.തുടർന്ന് തോക്കുപാറയിൽ അനശോചന യോഗം നടക്കും.ഭാര്യ. സുഭദ്ര .മക്കൾ: അരുൺ,അനു,മരുമക്കൾ: മോനിഷ,അർജുൻ.